ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും : യുഎഇയുമായി കരാറിൽ ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Bilateral trade in rupees and dirhams- Prime Minister Narendra Modi has signed an agreement with UAE

ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് 2023 ജൂലൈ 15 ന് രാവിലെ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആചാരപരമായ വരവേൽപ് നൽകിയാണ് അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരമായ ഖസർ അൽ വതനിലേക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മ് ബിൻ സയിദ് അൽ നഹ്യാൻ സ്വീകരിച്ചത്.

Image

തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വ്യാപാരത്തിന് രൂപയും ദിർഹവും ഉപയോഗിക്കാൻ ഇരുകൂട്ടരും തമ്മിൽ ധാരണയായി. ഈ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുമുള്ള സഹകരണത്തിനും പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്  സെൻട്രൽ ബാങ്കും ഇന്ന് ശനിയാഴ്ച രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നരേന്ദ്ര മോദിയുടെയും ഷെയ്ഖ് മുഹമ്മദിന്റെയും സാനിധ്യത്തിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തി കാന്ത ദാസും ധാരണാപത്രം കൈമാറി. ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും തമ്മിൽ ബന്ധിപ്പിക്കാനും ധാരണയായി. യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് എല്ലാ പിന്തുണയും നരേന്ദ്ര മോദി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!