2023-24 അർദ്ധവർഷത്തിൽ 10.1 ബില്യൺ ദിർഹത്തിന്റെ അറ്റാദായവുമായി എമിറേറ്റ്‌സ്

Emirates to post Dh10.1bn net profit in 2023-24 half-year

2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസത്തെ ലാഭം എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ശക്തമായ യാത്രാ ഡിമാൻഡ് കാരണം എമിറേറ്റ്‌സ് ആദ്യ പകുതിയിൽ 10.1 ബില്യൺ ദിർഹം ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2023-24 അർദ്ധവർഷ അറ്റാദായം 10.1 ബില്യൺ ദിർഹം (യുഎസ് $ 2.7 ബില്യൺ) റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷത്തെ റെക്കോർഡ് അർദ്ധവർഷ ലാഭമായ 4.2 ബില്യൺ ദിർഹത്തെയാണ് മറികടന്നത്.  കഴിഞ്ഞ വർഷത്തെ 56.3 ബില്യൺ ദിർഹത്തിൽ നിന്ന് 20% വർദ്ധനവോടെ 2023-24ലെ ആദ്യ ആറ് മാസങ്ങളിൽ ഗ്രൂപ്പ് വരുമാനം 67.3 ബില്യൺ ദിർഹം ആയിരുന്നു.

ഗ്രൂപ്പ് 20.6 ബില്യൺ ദിർഹം (5.6 ബില്യൺ യുഎസ് ഡോളർ) EBITDA ( Earnings before interest, taxes, depreciation, and amortization )യും റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15.3 ബില്യൺ ദിർഹത്തിൽ നിന്ന് ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!