കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ റെക്സ് വർഗീസ് (43) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു . മഷ്രിഖ് ബാങ്കിന്റെ ദുബായ് മുറാഖാബാദ് ശാഖയിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു റെക്സ് വർഗീസ്.
ഭാര്യ: സാറ (എറണാകുളം വാഴക്കാല കെ.എം.എം കോളജ് അധ്യാപിക). മക്കൾ: റയാൻ, റൂബൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.