ജപ്പാനിൽ ഭൂകമ്പം: നിരവധി പേർ കൊല്ലപ്പെട്ടു | സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

പുതുവത്സരദിനത്തിൽ ജപ്പാനിലുണ്ടായ ഭൂകമ്പം റിക്ടർ സ്കെലിയിൽ 7.6 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ വൈകിട്ട് നാലിനു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ശേഷമാണ് ഭൂചലനമുണ്ടായത് തുടർച്ചയായി 155 ചലനങ്ങളുണ്ടായെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെയും ഭൂചലനം ഉണ്ടായി.

ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. തിങ്കളാഴ്ച ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യയും മേഖലയിലെ ജനങ്ങൾക്കു സൂനാമി മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച രാവിലെയാണ് മുന്നറിയിപ്പ് പിൻവലിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!