Search
Close this search box.

യുഎഇയിൽ മഴ: അബുദാബിയിലെ എല്ലാ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു

യുഎഇയിലെ മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനത്തെ പാർക്കുകളും ബീച്ചുകളും ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുന്നതായി അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥ നേരെ ആകുന്നത് വരെ അടച്ചിടുന്നത് തുടരുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി.

ഇത്തരം പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ സമൂഹത്തിൻ്റെയും ജനങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് താൽകാലിക നിരോധനമെന്നും മുനിസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എമിറേറ്റിലെ എല്ലാ പാർക്കുകളും അടച്ചിടുമെന്ന് ഷാർജ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!