Search
Close this search box.

പുന്നക്കൻ മുഹമ്മദലിയെ ആദരിച്ച് ജന്മനാട്ടിലെ വേങ്ങര മുസ്ലിം കൾച്ചറൽ അസോസിയേഷൻ

Birthplace in honor of Punnakan Muhammadali

പഴയങ്ങാടി: 34 വർഷമായി യുഎഇയിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി, വേങ്ങര പ്രവാസി യുഎഇ പ്രസിഡണ്ട്, എം.എം ജെ.സി ദുബായ് കമ്മിറ്റി പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലിയെ ജന്മനാട്ടിലെ വേങ്ങര മുസ്ലിം കൾച്ചറൽ അസോസിയേഷൻ ആദരിച്ചു. പുന്നക്കൻ മുഹമ്മദലിയ്ക്ക് ഉമർ ഫൈസി തങ്ങൾ ഉപഹാരം നൽകിയാണ് ആദരിച്ചത്.

കെ. മൊയ്തീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ SKJM ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം, മുഹമ്മദലി ഫൈസി, ത്വാഹാ മുഹമ്മദ് ഫൈസി. എസ് ഇ അബ്ദുൽ ജലീൽ സാജിദ് മൗലവി നൂറുദ്ദീൻ ദാരിമി, കെ വി ഫാറൂഖ് യു എ ഇ, റിയാദ് മുസ്തഫ ഹാജി, എം വി നജീബ്, കെ സി ജാഫർ പാലക്കോട് എന്നിവർ പ്രസംഗിച്ചു. എംകെ ഹാരിസ് സ്വാഗതവും എംപി അഹമ്മദ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!