ദുബായ് മെട്രോ റെഡ്‌ലൈൻ അപ്ഡേറ്റ് : ഏപ്രിൽ 15 മുതൽ സെൻ്റർ പോയിന്റിൽ നിന്നും യുഎഇ എക്സ്ചേഞ്ചിലേക്ക് നേരിട്ടുള്ള ട്രെയിനുകൾ.

Dubai Metro Redline Update- Direct trains from Center Point to Expo 2020 and UAE Exchange from April 15

ഏപ്രിൽ 15 മുതൽ ദുബായ് മെട്രോയുടെ റെഡ് ലൈനിന്റെ ആദ്യ സ്റ്റേഷനായ സെൻ്റർപോയിൻ്റിൽ നിന്ന് യുഎഇ എക്സ്ചേഞ്ചിലേക്ക് നേരിട്ടുള്ള ട്രെയിനുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ബുധനാഴ്ച അറിയിച്ചു.

ഇതനുസരിച്ച് ഏപ്രിൽ 15 മുതൽ എക്സ്പോ 2020 യിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും ട്രെയിനുകൾ മാറിമാറി പ്രവർത്തിക്കും, ഒന്ന് നേരിട്ട് പോയി എക്സ്പോ 2020 ലും മറ്റൊന്ന് യുഎഇ എക്സ്ചേഞ്ചിലും അവസാനിക്കും.

ഈ പുതിയ മാറ്റത്തിലൂടെ സെൻ്റർപോയിൻ്റിൽ നിന്ന് യുഎഇ എക്‌സ്‌ചേഞ്ചിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ഇനി ജബൽ അലി ഇൻ്റർചേഞ്ച് സ്റ്റേഷനിൽ ഇറങ്ങി ട്രെയിനുകൾ മാറേണ്ട ആവശ്യമുണ്ടാകില്ല. അതുപോലെ, എക്‌സ്‌പോ 2020, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയിൽ നിന്നുള്ള ട്രെയിനുകൾ സെൻ്റർപോയിൻ്റിൽ അവസാനിക്കുകയും ചെയ്യും.

നിലവിൽ, സെൻ്റർപോയിൻ്റിൽ നിന്നും യുഎഇ എക്‌സ്‌ചേഞ്ചിലേക്ക് പോകുന്ന യാത്രക്കാർ അവസാന ലക്ഷ്യസ്ഥാനത്ത് എത്താനായി ജബൽ അലി മെട്രോ സ്റ്റേഷനിൽ മറ്റൊരു ട്രെയിനിൽ പോകണം. ഈ നേരിട്ടുള്ള ട്രെയിനുകൾ ആരംഭിക്കുന്നതിന് മുൻപ് ആശയക്കുഴപ്പം ഒഴിവാക്കാൻ യാത്രക്കാരെ നയിക്കാനും ബോധവൽക്കരിക്കാനും അധിക ജീവനക്കാർ വിവിധ മെട്രോ സ്റ്റേഷനുകളിൽ ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!