Search
Close this search box.

ഫ്ലൈദുബായ് റദ്ദാക്കിയ ഫ്ലൈറ്റുകളുടെ ടിക്കറ്റ് തുക മുഴുവൻ റീഫണ്ട് ചെയ്യും

flydubai resumes operations from DXB; offers full refund for cancelled flights

ബുക്കിംഗ് റദ്ദാക്കിയ യാത്രക്കാരെ ബന്ധപ്പെടുകയും മുഴുവൻ തുക തിരികെ നൽകുകയും ചെയ്യുമെന്ന് എയർലൈൻ അറിയിച്ചു.

ദുബായ്: ദുബായ് വിമാനക്കമ്പനിയായ ഫ്ലൈ ദുബായ്, ദുബായ് ഇൻ്റർനാഷണലിൽ (DXB) ഷെഡ്യൂൾ ചെയ്ത യാത്ര പുനരാരംഭിച്ചതായി എയർലൈൻ അറിയിച്ചു. എന്നിരുന്നാലും, കാലതാമസം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. “DXB യിലെ ടെർമിനൽ 2, ടെർമിനൽ 3 എന്നിവയിൽ നിന്നുള്ള യാത്രകൾ ഫ്ലൈറ്റ് ഷെഡ്യൂളിൽ പ്രതീക്ഷിക്കുന്ന സമയത്തോടെ പുനരാരംഭിച്ചു”.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഓൺലൈനിൽ ചെക്ക് ഇൻ ചെയ്യാനും എയർലൈൻ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

“വിമാനത്താവളത്തിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക് നേരെത്തെകൂട്ടി പുറപ്പെടുകയും നിങ്ങൾ ഐര്പോര്ട്ടിലേക്ക് വരുന്ന റോഡുകൾ മഴക്കെടുതിയിൽ തടസ്സങ്ങൾ ഇല്ലന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. എയർപോർട്ട് വളരെ തിരക്കുള്ളതായിരിക്കും, അതിനാൽ ദയവായി നേരെത്തെ എത്തിച്ചേരാൻ ശ്രമിക്കുക,” എയർലൈൻ അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts