ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്ലൈയിംഗ് ടാക്സികൾ 2025-ൻ്റെ അവസാന പാദത്തിൽ തന്നെ ദുബായിൽ സജ്ജമാകും.
കാലിഫോർണിയ ആസ്ഥാനമായുള്ള എയർ-ടാക്‌സി കമ്പനിയായ ജോബി ഏവിയേഷൻ്റെ ജനറൽ മാനേജർ ടൈലർ ട്രെറോട്ടോലയാണ് ഉറപ്പ് നൽകിയത്.
ഉപഭോക്താക്കളെ കൊണ്ടുവരാൻ ഉബറുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ദുബായിലുടനീളമുള്ള നാല് വെർട്ടിപോർട്ടുകൾ, തുടർന്ന് വെർട്ടിപോർട്ടിൽ നിന്ന് അവസാന സ്റ്റോപ്പ് വരെ സർവീസ് ഉണ്ടാകും.