സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് അധികൃതർ

സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി). വീസ കാലാവധി തീർന്നശേഷമുള്ള ദിവസങ്ങൾക്കുള്ള ഓവർസ്റ്റേ പിഴ പൊതുമാപ്പിൽ ഇളവു ചെയ്യും.

ഓഗസ്റ്റ് 31വരെയുള്ള വീസ നിയമലംഘനങ്ങൾക്കാണ് ഇളവ്. പുതിയ സ്പോൺസറെ കണ്ടെത്തി വർക്ക് പെർമിറ്റ് നേടുന്ന സന്ദർശക വീസക്കാർക്ക് രാജ്യത്തു തങ്ങാൻ തടസ്സമില്ല. ഇവർക്കു രാജ്യം വിടണമെങ്കിൽ എക്സിറ്റ് പെർമിറ്റും ലഭിക്കും. റസിഡൻസ് വീസ കാലാവധി കഴിഞ്ഞവർ രാജ്യം വിടുമ്പോഴുള്ള നേത്ര അടയാള പരിശോധന ഒഴിവാക്കിയതായും ഐസിപി അറിയിച്ചു. മുൻപ് എമിറേറ്റ്സ് ഐഡി എടുത്തവർക്കും ഈ ഇളവുണ്ട്.

കൂടാതെ 15 വയസ്സ് തികയാത്ത കുട്ടികളുടെ ബയോമെട്രിക് രേഖകളും പകർത്തില്ല. ഇതു പ്രയോജനപ്പെടുത്തുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഇവരുടെ പാസ്പോർട്ടിൽ പ്രവേശന വിലക്കുണ്ടാകില്ല. ഈ ദിവസങ്ങളിൽ അനധികൃത താമസക്കാർ രാജ്യം വിടുകയോ രേഖകൾ നിയമാനുസൃതമാക്കുകയോ ചെയ്യണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!