യുഎഇ പ്രസിഡന്റും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഫോണിൽ ചർച്ച നടത്തി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഫോണിലൂടെ ചർച്ച നടത്തി. മധ്യപൗരസ്ത്യ ദേശത്തെ സംഘർഷാവസ്ഥ വിശദമായി ചർച്ച ചെയ്തു.

ഗാസ, ലബനൻ സംഘർഷങ്ങൾക്ക് അയവു വരുത്താൻ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണെന്നും സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും ഇരുവരും പറഞ്ഞു. ഗാസ, ലബനൻ, സുഡാൻ എന്നിവിടങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അടിയന്തരമായി എത്തിക്കുന്നതും ചർച്ചയായി.

യുഎഇ പ്രസിഡന്റിന്റെ യുഎസ് സന്ദർശനത്തിന്റെ തുടർച്ചയായാണ് ഫോൺ ചർച്ച.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!