ദുബായ്: ദുബായിൽ ഈ മാസം 25 മുതൽ അടുത്തമാസം ഏഴ് വരെ ദീപാവലി ആഘോഷം. ‘നൂർ- വെളിച്ചങ്ങളുടെ മഹോത്സവം’ എന്ന പേരിലാണ് ദീപാവലി ആഘോഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ദുബൈ സാമ്പത്തിക വികസന വകുപ്പാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
നൂർ-ഫെസ്റ്റിവൽ ഓഫ് ലൈറ്റിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ദുബായ് സാമ്പത്തിക വികസന വകുപ്പിന് കീഴിലെ ദുബായ് ഫെസ്റ്റവെൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫിറാസ് എന്നിവർ ചേർന്നാണ്.
ഈ മാസം 25 മുതൽ 27 വരെ അൽസീഫിലാണ് നൂർ ഫെസ്റ്റിവെലിന്റെ ആദ്യഘട്ടം. വെടിക്കെട്ട് ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.