തൻ്റെ രാജ്യത്ത് തട്ടിപ്പ് നടത്തിയതിന് ഇൻ്റർപോൾ റെഡ് നോട്ടീസ് ലിസ്റ്റിൽ ഉൾപ്പെട്ട ബ്രസീലിയൻ പൗരനായ വില്യം പെരേര റൊഗാട്ടോയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തതായി അതോറിറ്റിഅറിയിച്ചു.
ഇയാൾ റൊഗാട്ടോ ഫുട്ബോൾ മത്സരങ്ങളുടെ ഫലങ്ങളിൽ കൃത്രിമം കാണിക്കുകയും അന്താരാഷ്ട്ര സ്പോർട്സ് വാതുവയ്പ്പ് സൈറ്റുകളിൽ നടത്തിയ വാതുവെപ്പ് വഴി നിയമവിരുദ്ധ നേട്ടങ്ങൾ കൈവരിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു.
34 കാരനായ റൊഗാട്ടോ യൂറോപ്പിൽ നിന്നുള്ള സന്ദർശനത്തിനായി യുഎഇയിൽ എത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.