ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

Abu Dhabi Zayed International Airport is the most beautiful airport in the world

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. കായികവേദികൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ മികച്ച രൂപകൽപനകൾക്ക് അംഗീകാരം നൽകാൻ യുനസ്കോ ആരംഭിച്ച പ്രി വെർസൈയ്ൽസ് പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്.

പാരിസിലെ യുനസ്കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യു.എ.ഇയുടെ 53-ാമത് ദേശീയദിനാഘോഷ വേളയിലാണ് പുരസ്ക്‌കാരമെന്നത് ഇരട്ടിമധുരമായി. യു.എ.ഇയുടെ സംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകൾ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിൻ്റെ രൂപകൽപനയും നിർമാണവും നടത്തിയത്.

7,42,000 ചതുരശ്ര മീറ്ററിൽ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തിൽ മണിക്കൂറിൽ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനാവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!