യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന്  പ്രവചനം

അബുദാബി: യുഎഇയിൽ ഇന്ന് ഭാഗികമായ മേഘാവൃതമായ കാലാവസ്ഥയെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. രാജ്യത്തുടനീളം താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദുബായിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും അബുദാബിയിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. ദുബായിൽ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകുമെന്നും വടക്കോട്ടും കിഴക്കോട്ടും പൊടിക്കാറ്റ് വീശാൻ കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!