മൊസാംബിക് പതാകയുള്ള എൽ.പി.ജി (LPG) ടാങ്കറിന് നേരെ ഇറാനിയൻ സമുദ്ര അതിർത്തിക്ക് സമീപം ആക്രമണമുണ്ടായപ്പോൾ, ഇറാൻ കോസ്റ്റ് ഗാർഡ് അതിവേഗം ഇടപെട്ട് 28 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇന്നലെ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
ശത്രുതാപരമായ ശക്തികളുടെ ആക്രമണത്തിന് ഇരയായ കപ്പൽ ഇറാൻ അതിർത്തിയിലേക്ക് പ്രവേശിച്ചയുടൻ അടിയന്തര സഹായ സന്ദേശം അയക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്അലി വ്യക്തമാക്കി.
കടൽമാർഗ്ഗമുള്ള യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങളുടെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഈ ദ്രുത രക്ഷാപ്രവർത്തനത്തിലൂടെ വ്യക്തമാകുന്നതായി ഇറാൻ അംബാസഡർ എ.എൻ.ഐയോട് (ANI) പറഞ്ഞു.





