അബുദാബിയിൽ നിന്ന് നവി മുംബൈ, ഇൻഡോർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ് പ്രസ് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു.
ഗുവാഹത്തി സർവീസ്: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അബുദാബിയിൽ നിന്നുള്ള യാത്രാസൗകര്യം വർദ്ധിപ്പിച്ചുകൊണ്ട് ആഗസ്റ്റ് 7 മുതൽ ഗുവാഹത്തിയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ സർവീസ് നടത്തും.
മഹാരാഷ്ട്ര ശൃംഖല: പുതിയ അബുദാബി റൂട്ട് ഉൾപ്പെടെ നവി മുംബൈയിൽ നിന്ന് പ്രതിവാരം 30 വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. നിലവിൽ മുംബൈ (95-ലധികം), പൂനെ (100-ലധികം), നാഗ്പൂർ (14) എന്നിവിടങ്ങളിൽ നിന്നും വലിയ രീതിയിലുള്ള സർവീസുകളുണ്ട്.
ബുക്കിംഗ് സൗകര്യങ്ങൾ: എയർ ഇന്ത്യ എക്സ്പ്രസ് ആപ്പ്, വെബ്‌സൈറ്റ് മറ്റ് പ്രമുഖ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭ്യമാണ്.
പുതിയ റൂട്ടുകൾ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശൃംഖല വ്യാപിപ്പിക്കുന്നതിനും യു.എ.ഇ – ഇന്ത്യ തമ്മിലുള്ള വർദ്ധിച്ചുവരുന്ന യാത്രാവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകരമാകുമെന്ന് അബുദാബി എയർപോർട്ട്‌സ് സി.ഇ.ഒ അഹമ്മദ് ജുമാ അൽ ഷംസി വ്യക്തമാക്കി.





