ദുബായ്: യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബർ മാസത്തെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ നിരക്കുകളിൽ വർധനവുണ്ടായിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2026 ഒക്‌ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 4.40 ദിർഹമാണ് ഒക്ടോബർ മാസത്തെ നിരക്ക്. സെപ്തംബറിൽ ഇത് 3.80 ദിർഹമായിരുന്നു. ഒക്ടോബറിൽ ഒരു ലിറ്റർ സ്‌പെഷ്യൽ 95 പെട്രോളിന്റെ നിരക്ക് 4.28 ദിർഹമാണ്. 3.69 ദിർഹമാണ് നിലവിലെ നിരക്ക്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 4.21 ദിർഹമാണ് ഒക്ടോബർ ഒന്നു മുതൽ ഈടാക്കുക. നിലവിൽ ഇത് 3.61 ദിർഹമാണ്. അതേസമയം ഡീസൽ ലിറ്ററിന് 4.80 ദിർഹമാണ് നിരക്ക്. 4.30 ദിർഹമാണ് സെപ്തംബർ മാസം ഈടാക്കിയിരുന്നത്.






