ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ‘ദി വ്യൂ പാം ജുമൈറ’ (The View Palm Jumeirah) തങ്ങളുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ‘ദി ലെഡ്ജ്’ (The Ledge) എന്ന പുതിയ അഡ്വഞ്ചർ അനുഭവം അവതരിപ്പിച്ചു. നിരീക്ഷണ കേന്ദ്രത്തിൽ (Observation Deck) നിന്ന് പുറത്തേക്ക് തുറസ്സായ ആകാശത്തേക്ക് നീളുന്ന സുതാര്യമായ ഗ്ലാസ് പ്രതലത്തിൽ നിൽക്കാൻ സന്ദർശകർക്ക് ഇനി അവസരമൊരുങ്ങും.
നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് 1.5 മീറ്റർ പുറത്തേക്ക് നീളുന്ന എട്ട് ഗ്ലാസ് ലെഡ്ജുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
നാല് ലെഡ്ജുകൾ പാം ജുമൈറയ്ക്കും അറബിക്കടലിനും അഭിമുഖമായും, ബാക്കി നാലെണ്ണം ദുബായുടെ മനോഹരമായ സ്കൈലൈന്‍ (Skyline) അഭിമുഖമായുമാണ് ക്രമീകരിച്ചിരിക്കുന്നത്. കാൽച്ചുവട്ടിലെ സുതാര്യമായ ഗ്ലാസിലൂടെ താഴേക്ക് നോക്കാനും സന്ദർശകർക്ക് സാധിക്കും.
2021-ൽ പ്രവർത്തനം ആരംഭിച്ച ‘ദി വ്യൂ പാം ജുമൈറ’ അഞ്ച് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പുതിയ ആകർഷണം കൂട്ടിച്ചേർത്തത്. ഇതുവരെ 130 രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തിയത്.






