Search
Close this search box.

വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്വദേശിക്ക് ദുബായ് അപ്പീൽ കോടതി വിധിച്ച അഞ്ചു ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക കൈമാറി

ദുബായ് : വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ ഇന്ത്യക്കാരന് ദുബായ് അപ്പീൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം ദിർഹം (ഏകദേശം 95 ലക്ഷം ഇന്ത്യൻ രൂപ ) ഷാർജയിലെ ,അഡ്വ അലി ഇബ്രാഹിം ലീഗൽ ഓഫീസിലെ നിയമപ്രതിനിതി സലാം പാപ്പിനിശ്ശേരി മുഖേന കൈമാറി .
പഞ്ചാബിലെ ഫത്തേ ഗ്രാഹ് ജില്ലയിലെ ഹർചന്ദ് സിങ് (59) എന്നയാൾക്കാണ് നഷ്ടപരിഹാരത്തുക കൈമാറിയത്.
2017 മാർച്ച് മാസം 21 ന് ആയിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. അബുദാബി ഭാഗത്തുവെച്ചു ഹർചന്ദ് സിംഗ് സഞ്ചരിച്ചിരുന്ന വാഹനത്തിനു പിറകിൽ വേറൊരുവാഹനം ഇടിക്കുകയായിരുന്നു . അപകടത്തിൽ സാരമായി പരിക്കേറ്റ ഹർചന്ദ് സിംഗിനെ അബുദാബിയിലെ അൽ റഹ്‌ബാആശുപത്രിയിൽപ്രവേശിപ്പിക്കുകയായിരുന്നു.
അപകടകരണമായ വാഹനത്തിന്റെ ഡ്രൈവറെ അബുദാബിയിലെ ട്രാഫിക് ക്രിമിനൽ കോടതിയിൽ ഹാജരാക്കുകയും അശ്രദ്ധയോടെയും, ട്രാഫിക് നിയമം ലംഗിച്ചും വാഹനം ഓടിച്ചതിനാൽ കുറ്റവാളിയായി കണ്ടെത്തുകയും 5000 ദിർഹം പിഴ ശിക്ഷയായി വിധിച്ചു വിട്ടയക്കുകയും ചെയ്തു.
ഇതോടെ വാഹനാപകട നഷ്ടപരിഹാരത്തിനായി ഹർചന്ദ്

സിംഗിന്റെ ബന്ധുക്കൾ ഷാർജയിലെ നിയമസ്ഥാപനമായ
അലി ഇബ്രാഹിം അഡ്വക്കറ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു .
കേസ് ഏറ്റെടുത്ത ലീഗൽ ഓഫീസ് വാഹന ഇൻഷുറൻസ് കമ്പനിയെയും, ഡ്രൈവറെയും എതിർകക്ഷിയാക്കികൊണ്ട് വാഹനാപകട നഷ്ടപരിഹാരത്തിനായി ദുബായ് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
അപകടം കാരണം പരാതിക്കാരന്റെ വലത്തേ കാലിന്റെ താഴ്ഭാഗത്തും ,തുടയെല്ലിനും ,കാൽമുട്ടിനും, ഇടുപ്പെല്ലിനും സാരമായി പരിക്കേൽക്കുകയും അതുകാരണം വലത്തേ ഭാഗത്തെ താഴ്ഭാഗത്തിന്റെ ശക്തി പൂർണമായും നഷ്ടപ്പെടുകയും ഇതുമൂലം വലിയ ശാരീരിക ,സാമ്പത്തിക ,മാനസിക നഷ്ടം ഉണ്ടായി എന്നും പരാതിക്കാരന് വേണ്ടി ഹാജരായ വകീൽ വാദിച്ചു .
എന്നാൽ ഈ അപകടത്തിലെ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഈ കമ്പനിക്കില്ലെന്നും ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ചതുപോലുള്ള പരിക്കുകൾ പരാതിക്കാരന് ഉണ്ടായിട്ടില്ലെന്നും, പരാതിക്കാരന് ഉണ്ടായ നഷ്ടം

വെറും ഒരു ലക്ഷത്തി ഇരുപതിനായിരം ദിർഹം വിലമതിക്കുന്നതാണെന്നും, അതിനാൽ പരാതിക്കാരൻ ഉയർത്തിയ വാദങ്ങളെ തള്ളണമെന്നും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ വക്കീൽ പറഞ്ഞു.
ഇരുഭാഗത്തിന്റെയും വാദങ്ങൾ ദുബായ് സിവിൽ കോടതി പരാതിക്കാരൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, അപകടത്തിൽ പരാതിക്കാരനുണ്ടായ ശാരീരിക, സാമ്പത്തിക, മാനസിക നഷ്ടങ്ങൾ പരിഗണിച്ചു ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങളെ തള്ളിക്കൊണ്ട്
പരാതിക്കാരന് നാല് ലക്ഷം ദിർഹം നൽകാൻ വിധിക്കുകയായിരുന്നു.
എന്നാൽ കീഴ്ക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ലീഗൽ ഓഫീസ് ദുബായ് സിവിൽ അപ്പീൽ കോടതിയെ സമീപിക്കുകയും ,ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ടതിന് ശേഷം അപ്പീൽ കോടതി കീഴ്കോടതി വിധിച്ച നാല് ലക്ഷം ദിർഹം അഞ്ചുലക്ഷമാക്കി ഉയർത്തി കൊണ്ട് ഉത്തരവിടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts