കഴിഞ്ഞ 6 വർഷമായി ചില മേഖലകളിൽ നിർബന്ധമാക്കിയിരുന്ന PRO കാർഡ് സമ്പ്രദായം ദുബായ് ഗവൺമെന്റ് ഇനിമുതൽ വേണ്ടെന്ന് വച്ചു. ഹോട്ടൽ, ടൂർ കമ്പനികൾ, ഇവന്റ് കമ്പനികൾ തുടങ്ങിയവയ്ക്കാണ് PRO കാർഡ് നിർബന്ധമായും വേണമെന്ന നിയമം ഉണ്ടായിരുന്നത്. ഇപ്പോൾ DTCM ( ടൂറിസം ഡിപ്പാർട്മെന്റ് ) എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ആക്കിയ സാഹചര്യത്തിൽ PRO കാർഡുമായി ഒരാൾ ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ലെന്നു കണ്ടാണ് ഗവൺമെന്റ് കാർഡ് സമ്പ്രദായം തന്നെ എടുത്തു കളഞ്ഞത്. ഇതോടെ വർഷാവർഷം 1000 ദിർഹത്തിന്റെ ചെലവ് ഒഴിവാക്കാം. വേണമെങ്കിൽ സ്റ്റാഫിനെ തന്നെ മാറ്റി നിർത്തുകയും ചെയ്യാം.
