അൽ ഹോസ്ൻ ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ അൽ ഹോസ്ൻ ആപ്പിൽ നിന്ന് കോവിഡ് വാക്സിനേഷൻ ഡോസിന്റെ തെറ്റായ രേഖകൾ നീക്കം ചെയ്യാനും അവരുടെ വാക്സിൻ എടുക്കുന്നതിൽ നിന്നും ഒഴിവായതിന്റെ സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്യാനും കഴിയും.
ഈ പുതിയ ഫംഗ്ഷനുകൾ യുഎഇയുടെ ഔദ്യോഗിക പിസിആർ ടെസ്റ്റിംഗ് റെക്കോർഡ്, വാക്സിൻ രജിസ്ട്രി എന്നിവയിലേക്കുള്ള അധിക ഫീച്ചറുകളുടെ ഭാഗമാണെന്ന് അൽഹോസ്ൻ ആപ്പ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.