Search
Close this search box.

യുഎഇയിൽ നാളെ മുതൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമുള്ളതും അല്ലാത്തതുമായ ഇടങ്ങൾ ഏതൊക്കെയാണെന്നറിയാം

From tomorrow in the UAE, we know which places wearing a mask is mandatory and which are not

കോവിഡ് സുരക്ഷാ നടപടികളിൽ യുഎഇ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതോടെ നാളെ, സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ, മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മൂന്ന് ഇടങ്ങൾ ഒഴികെയുള്ള എല്ലാ “തുറന്നതും അടച്ചതുമായ ഇടങ്ങളിൽ ” മാസ്ക് ധരിക്കുന്നത് ഓപ്ഷണൽ ആണ്.

ആശുപത്രികളിലും മെഡിക്കൽ സൗകര്യങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്.

പള്ളികൾ, ബസുകൾ പോലെയുള്ള പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്.

ഭക്ഷണ സേവന ദാതാക്കൾ (Food service providers), കോവിഡ് പോസിറ്റീവ് ആയവർ, സമ്പർക്കത്തിലുള്ളവർ, കോവിഡ് ഉണ്ടെന്ന് സംശയിക്കുന്നവർക്കെല്ലാം മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്.

എന്നാൽ മാളുകൾ, റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല.അത് ഓപ്ഷണൽ ആയിരിക്കും.

പ്രതിരോധ ശക്തി കുറഞ്ഞ താമസക്കാരോടും വിനോദസഞ്ചാരികളോടും മാസ്ക് ധരിക്കുന്നത് തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു.

ഫ്ലൈറ്റിനുള്ളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല, എന്നാൽ വിമാനക്കമ്പനികൾക്ക് ആവശ്യമെങ്കിൽ മാസ്ക് നിയമം നടപ്പിലാക്കാൻ കഴിയും. ദുബായിലെ സ്കൂളുകളിലും മാസ്ക് നിർബന്ധമല്ലെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts