Search
Close this search box.

ദുബായിൽ മരണപ്പെട്ട തൃശ്ശൂർ സ്വദേശിയെ 3 മാസം കഴിഞ്ഞു തിരിച്ചറിഞ്ഞു

ദുബായിൽ 3 മാസം മുൻപ് കുഴഞ്ഞുവീണു മരിച്ചത് തൃശൂർ കയ്പമംഗലം സ്വദേശിയായ യുവാവാണെന്ന് തിരിച്ചറിഞ്ഞു. ചളിങ്ങാട് മതിലകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകൻ നസീർ (48) ആണ് മരിച്ചത്. 9 മാസം മുൻപു വിസിറ്റിങ് വിസയിൽ ദുബായിലെത്തിയ നസീർ കഴിഞ്ഞ ഡിസംബർ 20 നാണ് മരിച്ചത്.

റോഡിലൂടെ നടന്നുപോകുമ്പോൾ കുഴഞ്ഞുവീണെന്നാണ് വിവരം. മരിക്കുമ്പോൾ നസീറിന്റെ കയ്യിൽ യാതൊരു രേഖകളും ഇല്ലാതിരുന്നതിനാൽ ആളെ തിരിച്ചറിയാനായിരുന്നില്ല. ഒടുവിൽ ദുബായ് പൊലീസ് വിരലടയാളം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് 3 മാസത്തിനു ശേഷം ആളെ തിരിച്ചറിഞ്ഞത്.

സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പിള്ളിയാണ് മരിച്ചയാളുടെ വിലാസം കണ്ടെത്തിയത്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം 2 ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നാട്ടിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു നസീർ. ദുബായിൽ ജോലിക്കായി ശ്രമിക്കാനാണ് വിസിറ്റിങ് വീസയിൽ എത്തിയത്. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് അമീൻ, അംന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts