Search
Close this search box.

പാം ജുമൈറ ദ്വീപിന്റെ ഇരട്ടി വലുപ്പമുള്ള പുതിയ പാം ജബൽ അലി പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed announced the new Palm Jebel Ali project, twice the size of Palm Jumeirah Island

ദുബായിലെ പ്രശസ്തമായ പാം ജുമൈറ ദ്വീപിന്റെ ഇരട്ടി വിസ്തൃതിയുള്ള പുതിയ പാം ജബൽ അലി പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ദുബായിയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കാനുള്ള അതിമോഹ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ ലക്ഷ്യസ്ഥാനം വരുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു. പാം ജബൽ അലിക്ക് 110 കിലോമീറ്റർ വരെ നീളമുള്ള ബീച്ചുകളുണ്ടാകും.ഇവിടെ ഉയർന്ന ജീവിത നിലവാരമുള്ള പാർപ്പിടങ്ങൾ നൽകും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും കുടുംബങ്ങളെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാം ജബൽ അലിയിൽ 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2033-ഓടെ ദുബായുടെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കാനുള്ള ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ പ്രഖ്യാപിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ നഗരം കെട്ടിപ്പടുക്കുന്നതിൽ ഓരോ ദിവസവും ഞങ്ങൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Image

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts