Search
Close this search box.

ഖത്തറിൽ ഫ്ലൈ ഓവറിൽ നിന്ന് വാഹനം താഴേക്ക് വീണ് അപകടം : 3 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു.

Accident in Qatar: 5 people including 3 Malayalees died after the vehicle fell from the flyover.

ഖത്തറിലെ അൽഖോറിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ്, തമിഴ്നാട് സ്വദേശികളായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആൻസിയുടെയും മകൻ മൂന്ന് വയസ്സുകാരനായ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നലെ ബുധനാഴ്ച രാത്രി അൽഖോറിലെ ഫ്ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്ന് ഇടിച്ച് നിയന്ത്രണം വിട്ട് വാഹനം ഫ്ളൈ ഓവറിൽ നിന്ന് താഴെ വീണാണ് അപകടമുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts