Search
Close this search box.

യു.എ.ഇ യിൽ ഇന്ന് മഴയ്ക്ക് സാധ്യത; മിതമായ കാറ്റ് വീശിയേക്കാം – NCM

യു.എ.ഇ യിൽ ഇന്ന്, ആഗസ്റ്റ് 19 ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മഴയോടൊപ്പം കിഴക്കോട്ടും തെക്കോട്ടും സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസുമായി മെർക്കുറി ഉയരും.

ചില തീരപ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!