Search
Close this search box.

മൂടൽമഞ്ഞ് : അബുദാബിയിലെ ചിലയിടങ്ങളിൽ യെല്ലോ അലർട്ട്

അബുദാബിയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9.15 വരെയാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

അതേസമയം ദൂരക്കാഴ്ച കുറയുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാന റോഡുകളിലെ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി. ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ വേഗപരിധി പ്രദർശിപ്പിക്കും.

അബുദാബിയിൽ താപനില 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രണ്ട് എമിറേറ്റുകളിലെയും ഏറ്റവും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസായിരിക്കും.

ചില ഉൾപ്രദേശങ്ങളിൽ രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും, അതോടൊപ്പം വീണ്ടും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഉച്ചയോടെ കടലിന് മുകളിലൂടെ നേരിയ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!