യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ച് എൻസിഎം

ദുബായ്: യുഎഇയിൽ ജൂൺ 19 വെള്ളിയാഴ്ച പൊതുവെ കാലാവസ്ഥ തെളിഞ്ഞതായിരിക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ 9 മണി വരെ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ എൻസിഎം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു.

മൂടൽമഞ്ഞിൽ ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേ ശം നൽകി. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധികൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.

തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ തിരമാലകൾ ഉണ്ടാകും. ദുബായ്, അബുദാബി, ഷാർജ എന്നീ പ്രധാന നഗരങ്ങളിലെല്ലാം ഉയർന്ന താപനില 43ºC, 45ºC, 45ºC എന്നിങ്ങനെയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!