വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് : യുഎഇയിൽ ഇരുനൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് മന്ത്രാലയം

Fraudulent activities related to the recruitment of domestic workers: The Ministry shut down around 200 social media accounts in the UAE.

2026-ന്റെ ആദ്യ പകുതിയിൽ ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത 200-ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മന്ത്രാലയം ബ്ലോക്ക് ചെയ്തു.

ടി.ഡി.ആർ.എ (TDRA) യുമായുള്ള സംയുക്ത പരിശോധനയിലാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക ലൈസൻസോ അംഗീകൃത റിക്രൂട്ടിംഗ് ഓഫീസുകളുമായി ബന്ധമോ ഇല്ലാത്ത അക്കൗണ്ടുകൾ കണ്ടെത്തി പൂട്ടിച്ചത്.

അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസികളെയും വ്യാജ പരസ്യങ്ങളെയും കണ്ടെത്താൻ നേരിട്ടുള്ള ഫീൽഡ് ഇൻസ്‌പെക്ഷനുകൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ എന്നിവ മന്ത്രാലയം ഉപയോഗിക്കുന്നുണ്ട്.

ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലൈസൻസുള്ള ഓഫീസുകളെ മാത്രം ആശ്രയിക്കണമെന്നും സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!