പുതിയ സേവനം; വിദേശ നൗകകൾക്ക് അതിർത്തി പരിശോധനകൾ പൂർത്തിയാക്കാൻ അബുദാബിയിൽ ഫ്ലോട്ടിംഗ് പോർട്ട്

അബുദാബി: അബുദാബിയിൽ എത്തുന്ന വിദേശ ഉല്ലാസനൗകകൾക്ക് (yachts) തങ്ങളുടെ ബെർത്ത് (berth) വിട്ടുപോകാതെ തന്നെ ഇനി അതിർത്തി പരിശോധനകളും സുരക്ഷാ നടപടികളും പൂർത്തിയാക്കാം. ഇതിനായി ‘അബുദാബി ഫ്‌ലോട്ടിംഗ് പോർട്ട്’ (Abu Dhabi Floating Port) എന്ന പുതിയ സേവനം ആരംഭിച്ചു.

ഉദ്യോഗസ്ഥർ മറീനയിലുള്ള നൗകകളിലേക്ക് നേരിട്ടെത്തി ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കും. നേരത്തെ നൗകകളുടെ ഉടമകളും ജീവനക്കാരും നടപടിക്രമങ്ങൾക്കായി മറ്റു കേന്ദ്രങ്ങളിലേക്ക് നൗകയുമായി പോകണമായിരുന്നു. പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായി നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്‌സ് സെക്യൂരിറ്റി വഴിയാണ് ഈ സേവനം ആരംഭിച്ചത്. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി), അബുദാബി മാരിടൈം എന്നിവയാണ് ഇതിന്റെ പങ്കാളികൾ. അഡ്നെക്കിലെ മറീന ഹാളിൽ നവംബർ 22 വരെ നടക്കുന്ന അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ 2026 ന്റെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം വന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!