Search
Close this search box.

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും വിവിധ സ‍ർവീസുകൾ റദ്ദാക്കിയതായുള്ള മുന്നറിയിപ്പുമായി വീണ്ടും എയർ ഇന്ത്യ എക്സ് പ്രസ്

Air India Express has again warned that various services have been canceled even though the employees have called off their strike

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും വിവിധ സ‍ർവീസുകൾ റദ്ദാക്കിയതായുള്ള മുന്നറിയിപ്പ് നൽകുന്നത് തുടരുകയാണ് ഇപ്പോഴും എയർ ഇന്ത്യ എക്സ് പ്രസ്.

ഇന്ന് തിങ്കളാഴ്ച രാവിലെ കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസുമാണ് ദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകൾ റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം ,ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി.

കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല.

സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!