ദുബായ്: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞ് മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയാകുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെയാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച അബുദാബിയിൽ പരമാവധി താപനില 47°C ഉം കുറഞ്ഞത് 30°C ഉം ആയിരിക്കും. ദുബായിൽ താപനില 31°C നും 46°C നും ഇടയിലായിരിക്കുമെന്നും ഷാർജയിൽ അത് 30°C നും 46°C നും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എൻസിഎം കൂട്ടിച്ചേർത്തു.





