യുഎഇയിലെ സ്‌കൂളുകൾക്കുള്ള ശൈത്യകാല അവധി തീയതികൾ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ സ്‌കൂളുകൾക്കുള്ള 2026-2027 അധ്യയന വർഷത്തിലെ ശൈത്യകാല അവധി തീയതികൾ പ്രഖ്യാപിച്ചു. സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന പൊതു-സ്വകാര്യ സ്‌കൂളുകൾക്ക് ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെ മൂന്നാഴ്ചത്തെ അവധി ലഭിക്കും. ഒന്നാം ടേം ക്ലാസുകൾ ഡിസംബർ 11 വെള്ളിയാഴ്ച അവസാനിക്കും.

ശനി, ഞായർ വാരാന്ത്യ അവധികൾക്ക് ശേഷം തിങ്കളാഴ്ചയായ ഡിസംബർ 14 മുതലാണ് ഔദ്യോഗികമായി അവധി ആരംഭിക്കുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം രണ്ടാം ടേം ക്ലാസുകൾ 2027 ജനുവരി 4 തിങ്കളാഴ്ച പുനരാരംഭിക്കും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പൊതു വിദ്യാലയങ്ങൾക്കും ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡെവലെപ്‌മെന്റ് അതോറിറ്റി, ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി എന്നിവയ്ക്ക് കീഴിലുള്ള സെപ്തംബർ- ജൂൺ കലണ്ടർ പിന്തുടരുന്ന അന്താരാഷ്ട്ര കരിക്കുലം സ്‌കൂളുകൾക്കുമാണ് ഈ തീയതികൾ ബാധകമാകുന്നത്. എന്നാൽ, ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള അധ്യയന വർഷം പിന്തുടരുന്ന ഇന്ത്യൻ കരിക്കുലം സ്‌കൂളുകൾക്ക് ടേം തീയതികളും അവധി ദിനങ്ങളും ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!