Search
Close this search box.

പണമില്ലാതെ യുഎഇയിൽ കുടുങ്ങിയ വിനോദസഞ്ചാരിയ്ക്ക് രക്ഷകനായി ഷാർജ പോലീസ്

Sharjah police rescue tourist stranded in UAE without money

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ വിനോദസഞ്ചാരിയ്ക്ക് ഷാർജ പോലീസ് സഹായഹസ്തവുമായി രംഗത്തെത്തിയതോടെ നാട്ടിലേക്ക് മടങ്ങാനായി.

എമിറേറ്റ്സ് എയർപോർട്ട് റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലത്തിനടിയിൽ പുല്ലിൽ ഇരിക്കുന്ന വിനോദസഞ്ചാരിയെ ഉദ്യോഗസ്ഥർ കണ്ടത്. ഇയാൾ തളർന്ന നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടർന്ന് പട്രോളിംഗ് ഉദ്യോഗസ്ഥർ ഇയാളെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഏപ്രിലിൽ ഇയാൾ യുഎഇ ചുറ്റിക്കാണാൻ യുഎഇയിൽ എത്തിയതായി പോലീസ് പിന്നീട് ചോദിച്ചറിഞ്ഞു. പണം തീർന്നതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാത്തതിനാൽ പ്രശ്‌നങ്ങൾ അറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പോലീസ് ഉടൻ തന്നെ ഇയാൾക്കായി ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുകയും യാത്രാ ടിക്കറ്റ് ശരിയാക്കുകയും നാട്ടിലേക്ക് മടങ്ങാനായി ഇയാളെ ഷാർജ വിമാനത്താവളത്തിൽ എത്തിക്കുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!