ഷാർജയിൽ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം. തുടർന്ന് ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് മൃദുൽ മോഹനനൊപ്പം ശരണ്യ മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം. മൃദുൽ ദുബായിലെ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.