യു.എ.ഇ യിൽ ഇന്ന് കാലാവസ്ഥ ഭാഗിക മേഘാവൃതം; മഴയ്ക്ക് സാധ്യത

യു.എ.ഇ യിൽ ഇന്ന് കാലാവസ്ഥ ഭാഗീകമായി മേഘാവൃതമായിരിക്കുമെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.

രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസുമായി മെർക്കുറി ഉയരും.

എന്നിരുന്നാലും, അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!