ഫ്ലൈ ദുബായ് സർവീസ് നിർത്തിവെച്ചതിനെത്തുടർന്ന് ദുബായിൽ കുടുങ്ങിപോയ 7,479 യാത്രക്കാരെ ടെൽ അവീവിലേക്ക് എത്തിച്ച് GCAA

The GCAA transported 7,479 passengers, who were stranded in Dubai following the suspension of Flydubai services, to Tel Aviv.

ഫ്ലൈ ദുബായ് (flydubai) വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുടുങ്ങിയ 7,479 യാത്രക്കാരെ ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് (Tel Aviv) വിജയകരമായി എത്തിച്ചതായി യു.എ.ഇ ജനറൽ സിവിലിക് ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്ന് ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് (Ben Gurion Airport) 37 പ്രത്യേക വിമാന സർവീസുകൾ നടത്തിയാണ് 7,479 യാത്രക്കാരെ ടെൽ അവീവിലേക്ക് എത്തിച്ചത്.

ഫ്ലൈ ദുബായ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ ഇസ്രായേലി വിമാന കമ്പനികൾക്കും ഇത്തിഹാദ് എയർവേസിനും (Etihad Airways) യാത്രക്കാരെ കൊണ്ടുപോകാനുള്ള പ്രത്യേക അനുമതി ജി.സി.എ.എ നൽകുകയായിരുന്നു.

ഫ്ലൈറ്റ് റദ്ദാക്കൽ കാരണം കുടുങ്ങിപ്പോയ യാത്രക്കാരുടെ മടക്കയാത്ര പൂർണ്ണമായി ഏകോപിപ്പിച്ചതായും അവർ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതായും ജി.സി.എ.എ സ്ഥിരീകരിച്ചു.

ഇത്തിഹാദ് എയർവേസ് നിലവിൽ ടെൽ അവീവിലേക്കുള്ള അവരുടെ ഷെഡ്യൂൾ ചെയ്ത റെഗുലർ സർവീസുകൾ തടസ്സമില്ലാതെ തുടർന്നുപോരുന്നുണ്ട്. സിവിലിയൻ വിമാന സർവീസുകളുടെ തടസ്സമില്ലാത്ത പ്രവർത്തനത്തിനായി എല്ലാ എയർലൈനുകളുമായും അതോറിറ്റി നിരന്തരം ഏകോപനം നടത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!