യുഎഇയിൽ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യത

യുഎഇയിൽ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ച കഴിഞ്ഞു കിഴക്ക് ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും പകൽ സമയത്ത്, പൊടി വീശാൻ ഇടയാക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

രാജ്യത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 32 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 23 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 14 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!