യു എ ഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സാമാന്യം മിതമായ കാറ്റ് തെക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്കോട്ട് മണിക്കൂറിൽ 10 മുതൽ 30 വരെ കിലോമീറ്റർ വേഗതയിൽ വീശുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. അബുദാബിയിലും ദുബായിലും താപനില 28 ഡിഗ്രി സെൽഷ്യസായി ഉയരും.
അതേസമയം, അബുദാബിയിൽ താപനില 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും വരെ കുറയാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ കടൽക്ഷോഭമുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.