Search
Close this search box.

യുകെയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പൗരന്മാർക്ക് പ്രീ-എൻട്രി വിസ ആവശ്യമില്ല

ഫെബ്രുവരി 1 മുതൽ, യുകെ സന്ദർശിക്കാൻ യുഎഇ പൗരന്മാർക്ക് പ്രീ-എൻട്രി വിസ ആവശ്യമില്ല. “ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ” (ഇടിഎ) പ്രോഗ്രാമിന് യുഎഇ പൗരന്മാർ യോഗ്യത നേടിയതായി ലണ്ടനിലെ യു എ ഇ എംബസി അറിയിച്ചു.

യു.കെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഫെബ്രുവരി 1 മുതൽ ‘UK ETA’ ആപ്പ് വഴിയോ GOV.UK വഴിയോ പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്. പെർമിറ്റിന് 10 പൗണ്ട് (ഏകദേശം 47 ദിർഹം) ചിലവാകും, ഇത്തരത്തിൽ പെർമിറ്റ് നേടുന്നതിലൂടെ രണ്ട് വർഷത്തേക്ക് പരിധിയില്ലാത്ത യാത്ര ചെയ്യാവുന്നതാണ്.

“നാലുവർഷത്തെ സഹകരണത്തിന്റെ ഫലമാണ് ഈ സുപ്രധാന നാഴികക്കല്ല്, ആഴത്തിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്,” യു.എ.ഇ എംബസി യു.കെ പ്രസ്താവനയിൽ പറഞ്ഞു.

“നാലുവർഷത്തെ സഹകരണത്തിന്റെ ഫലമാണ് ഈ ശ്രദ്ധേയമായ നേട്ടമെന്നും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണിതെന്നും യുകെയിലെ യു.എ.ഇ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!